Today: 27 Apr 2024 GMT   Tell Your Friend
Advertisements
മലയാളി യുവാക്കളെ കബളിപ്പിച്ച് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ത്ത കേസ്: 2 ട്രാവല്‍ ഏജന്‍സികള്‍ പൂട്ടി
Photo #1 - India - Otta Nottathil - travel_agency_russia_human_trafficking
തിരുവനന്തപുരം: യുക്രെയ്നില്‍ യുദ്ധത്തിനായി റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവല്‍ ഏജന്‍സി ഓഫിസുകള്‍ സിബിഐ അടച്ചുപൂട്ടി. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവല്‍ ഏജന്‍സികള്‍ അടച്ചതിനൊപ്പം ഇവിടെ നിന്നു വിദേശത്തേക്ക് പോയവരുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു. ലോക്കല്‍ പൊലീസിനെ അറിയിക്കാതെയാണു സിബിഐ തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ഏജന്‍സിയില്‍ പരിശോധന നടത്തിയത്.

ഈ ഏജന്‍സികള്‍ വഴി റഷ്യയിലേക്കും മനുഷ്യക്കടത്തു നടന്നതായാണു സിബിഐ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജില്‍ ഡോമിരാജ് (ടോമി), കഠിനംകുളം തൈവിളാകം തെരുവില്‍ റോബര്‍ട്ട് അരുളപ്പന്‍ (റോബോ), തിരുവനന്തപുരം പുത്തന്‍കുറിച്ചി തൈവിളാകം തെരുവില്‍ സജിന്‍ ഡിക്സണ്‍ എന്നിവരാണ് 19 പേരുടെ പ്രതിപ്പട്ടികയിലുള്ള മലയാളികള്‍.

സമൂഹമാധ്യമ പ്രചാരണത്തിലൂടെ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ച്, മറ്റു ജോലികള്‍ക്ക് എന്ന പേരില്‍ പണം വാങ്ങിയാണു ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ റഷ്യയിലേക്ക് അയച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. റഷ്യന്‍ സര്‍ക്കാരില്‍ ഓഫിസ് ജോലി, ഹെല്‍പര്‍, സെക്യൂരിറ്റി ഓഫിസര്‍ ജോലികളായിരുന്നു വാഗ്ദാനം. ഒരു വര്‍ഷം കഴിഞ്ഞാല്‍ റഷ്യന്‍ പൗരത്വം ലഭിക്കുമെന്നും ഉറപ്പുനല്‍കി. 1.95 ലക്ഷം ഇന്ത്യന്‍ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവന്‍സും ലഭിക്കുമെന്നു വിശ്വസിപ്പിച്ചു.

മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമായിരുന്നു റിക്രൂട്മെന്‍റ്. പണം നല്‍കി അഞ്ചാം ദിവസം വിസ നല്‍കി. ഒരു വര്‍ഷത്തെ കരാറിലാണു കൊണ്ടുപോയത്. ഇങ്ങനെ എത്തിയ 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്‍റര്‍പോളുമായി ചേര്‍ന്ന് ഇവരെ തിരിച്ചെത്തിക്കാന്‍ സിബിഐ ശ്രമിക്കുന്നു.ഡല്‍ഹിയില്‍ നിന്നു മോസ്കോയിലേക്കു നേരിട്ടും ഷാര്‍ജ വഴിയും ആയിരുന്നു യാത്ര. റഷ്യയിലെത്തിയ ഉടന്‍ പാസ്പോര്‍ട്ട് അവിടത്തെ ഏജന്‍റുമാര്‍ പിടിച്ചെടുത്തു. ആയുധപരിശീലനം നല്‍കിയശേഷം റഷ്യന്‍ പട്ടാളത്തിന്‍റെ യൂണിഫോം ധരിപ്പിച്ച് യുദ്ധമുഖത്തെത്തിച്ചതായി സിബിഐ പറയുന്നു.

അതേസമയം, കേരള പൊലീസ് ഈ വിഷയത്തില്‍ കേസ് എടുത്തിട്ടില്ല. തീരദേശത്തുനിന്നുള്ള ആരെല്ലാം ഈ ഏജന്‍സികള്‍ വഴി വിദേശത്തേക്കു പോയി എന്ന വിവരം ശേഖരിക്കുന്നുണ്ട്.
- dated 11 Mar 2024


Comments:
Keywords: India - Otta Nottathil - travel_agency_russia_human_trafficking India - Otta Nottathil - travel_agency_russia_human_trafficking,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kerala_polling_day_india
കേരളം ഉള്‍പ്പെടെ 13 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പോളിങ് ബൂത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
nimishapriya_mother_meet_jail_yemen
നിമിഷപ്രിയയെ അമ്മ കണ്ടു, യെമന്‍ ജയിലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
norka_recruiting_care_givers_to_germany
ജര്‍മനിയിലേയ്ക്ക് കെയര്‍ ഗിവര്‍മാര്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്താന്‍ തീരുമാനം Recent or Hot News
തുടര്‍ന്നു വായിക്കുക
norka_NIFL_language_courses_application_call_for
നോര്‍ക്ക~എന്‍.ഐ.എഫ്.എല്‍ OET/IELTS/GERMAN കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
us_congress_study_report_against_CAA
ഇന്ത്യയിലെ പൗരത്വ ഭേദഗതി ഭരണഘടനാവിരുദ്ധം: യുഎസ് റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
doordarshan_anchor_faints_on_air
വാര്‍ത്ത വായിക്കുന്നതിനിടെ ദൂര്‍ദര്‍ശന്‍ അവതാരക ബോധരഹിതയായി
തുടര്‍ന്നു വായിക്കുക
vasuki_indicus_biggest_snake
ലോകത്തെ ഏറ്റവും വലിയ പാമ്പിനു പേരിട്ടു, വാസുകി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us